Saturday, November 2, 2013

കുട്ടികളുടെ കോടതി

ഏഴ് വയസ്സിനു താഴെ ഉള്ള കുട്ടികള്‍ കുറ്റം ചെയ്യില്ലെന്നാണ് നിയമം കരുതുന്നത്. പതിനാറു വയസ്സില്‍ താഴെ ഉള്ളവര്‍ മന:പൂര്‍വ്വം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതവരാനെന്നും കരുതപ്പെടുന്നു.
അതുകൊണ്ട് ഇവര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന പ്രകാരം വധശിക്ഷ, ജീവപര്യന്തം എന്നിവ ഒഴികെ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങള്‍, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രട്ടിന്‍റെ തലത്തിലുള്ള പ്രത്യേക കോടതി വിചാരണ ചെയ്ത് പരിഹാര പരിശീലനത്തിനും പുനരധിവാസത്തിനും മറ്റും അയക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. മുതിര്‍ന്ന തടവുകാരോടൊപ്പം ഇവരെ ജയിലില്‍ പാര്‍പ്പിക്കരുതെന്നും കുട്ടികളുടെ കോടതി നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.

No comments:

Post a Comment