ജാമ്യം അനുവദിക്കെണ്ടതില്ലാത്ത കുറ്റകൃത്യം തന്റെ മേല്‍ ആരോപിക്കാന്‍ സാദ്ധ്യതയുന്ടെന്നും അതുമൂലം താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ഹൈ കോടതിയില്‍ / സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാവുന്നതാണ്, കോടതിക്ക് യുക്തമെന്നു തോന്നുന്നസന്ദര്ഭങ്ങളില് മാത്രം അറസ്റ്റില്‍ ആകുന്ന പക്ഷം അയാളെ ജാമ്യത്തില്‍ വിടുവാന്‍ ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
Saturday, November 2, 2013
ജാമ്യം
കുറ്റകൃത്യം ചെയ്ത വ്യക്തി വാറണ്ടില്ലാതെ അറസ്റ്റില്‍ ആയാല്‍ വിട്ടു കിട്ടുന്നതിനു വേണ്ടി നിയമം അനുശാസിക്കുന്ന സംവിധാനം ആണ് 'ജാമ്യം'. കുറ്റകൃത്യം ജാമ്യം കിട്ടാവുന്ന വിഭാഗത്ഗില് പെട്ടതാണെങ്കില്‍ പോലീസെ ഓഫീസര്‍, കോടതി എന്നിവയ്ക്ക് ജാമ്യം അനുവദിക്കാം. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ജാമ്യം കൊടുക്കാന്‍ തയ്യാറായി വന്നാല്‍ നിര്‍ബന്ധമായും പോലീസ് അല്ലെങ്കില്‍ കോടതി ജാമ്യം അനുവദിക്കണം.
കുട്ടികളുടെ കോടതി
ഏഴ് വയസ്സിനു താഴെ ഉള്ള കുട്ടികള്‍ കുറ്റം ചെയ്യില്ലെന്നാണ് നിയമം കരുതുന്നത്. പതിനാറു വയസ്സില്‍ താഴെ ഉള്ളവര്‍ മന:പൂര്‍വ്വം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതവരാനെന്നും കരുതപ്പെടുന്നു.
അതുകൊണ്ട് ഇവര്‍ക്ക് നല്കുന്ന പ്രത്യേക പരിഗണന പ്രകാരം വധശിക്ഷ, ജീവപര്യന്തം എന്നിവ ഒഴികെ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങള്‍, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രട്ടിന്റെ തലത്തിലുള്ള പ്രത്യേക കോടതി വിചാരണ ചെയ്ത് പരിഹാര പരിശീലനത്തിനും പുനരധിവാസത്തിനും മറ്റും അയക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. മുതിര്‍ന്ന തടവുകാരോടൊപ്പം ഇവരെ ജയിലില്‍ പാര്‍പ്പിക്കരുതെന്നും കുട്ടികളുടെ കോടതി നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.

ക്രിമിനല്‍ കോടതികള്‍
ഒരാളുടെ ജീവനും സ്വത്തിനും ഹാനികരമാകുകയും സമൂഹത്തെ ആകമാനം ബാധിക്കുകയും ചെയ്യുന്ന കുറ്റ കൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ വിധിക്കുകയും അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംവിധാനമാണ് ക്രിമിനല്‍ കോടതികള്‍. ഇത്തരം കുറ്റ കൃത്യങ്ങള്‍ വ്യക്തിപരമായാലും രാഷ്ട്രതിനെതിരായിട്ടാണ് പരിഗണിക്കുന്നത്. ശിക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ കോടതികളെ തരംതിരിച്ചിരിക്കുന്നത്.
(1) ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് - മൂന്നു വര്‍ഷത്തില്‍ കവിയാത്ത തടവും 5,000 രൂപയില്‍ കവിയാത്ത പിഴയും.
(2) ജുഡിഷ്യല്‍ മജിസ്ട്രറ്റ് - ഏഴ് വര്‍ഷത്തില്‍ കവിയാത്ത തടവും 10,000 രൂപ വരെ പിഴയും.
(3) അസി. സെഷന്‍സ് ജഡ്ജ് - പത്തു വര്‍ഷത്തില്‍ കവിയാത്ത തടവും പരിധിയില്ലാത്ത പിഴയും.
(4) സെഷന്‍സ് കോടതി - പത്തു വര്ഷത്തിനുമേല് തടവും വധ ശിക്ഷയും.
(5) ഹൈ കോടതി , സുപ്രീം കോടതി - ശിക്ഷാ പരിധി നിര്‍ണ്ണയിക്കപ്പെടുന്നില്ല.

സിവില്‍ കോടതികള്‍
വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് സിവില്‍ കോടതികള്‍. ഇതിനെ ഭൂമി പരിതിയും തര്‍ക്കത്തിന്റെ മൂല്യവും അനുസരിച്ച് അഞ്ചായി തരാം തിരിച്ചിരിക്കുന്നു.
(1) മുന്‍സിഫ് കോടതി - ഒരു ലക്ഷം രൂപ വരെ ഉള്ള തര്‍ക്കങ്ങളുടെ തീര്‍പ്പ്.
(2) സബ് ജഡ്ജ് കോടതി - ഒരു ലക്ഷത്തിനു മേല്‍ വരുന്ന എല്ലാ ഹര്‍ജികളും.
(3) ജില്ലാ കോടതി - നിയമ പരമായ പ്രശ്നങ്ങളുടെ അപ്പീല്‍.
(4) ഹൈ കോടതി - ജില്ലാ കോടതിയില്‍ നിന്നുള്ള അപ്പീല്‍, റിട്ട് ഹര്‍ജികള്‍.
(5) സുപ്രീം കോടതി - റിട്ട് അധികാരം, സംസ്ഥാനാന്തര തര്‍ക്കങ്ങള്‍, കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍, ഭരണ ഘടനാ പ്രശ്നങ്ങള്‍, ഉപധേശാധികാരം, അപ്പീല്‍ അധികാരം തുടങ്ങിയവ...

Labels:
civil court,
court,
law,
കോടതി,
നിയമം,
സിവില്‍ കോടതി
Subscribe to:
Posts (Atom)